നവീകരണത്തിന് ശേഷം വാനിൽ ഉയരാൻ ബോയിംഗ് 777

ദുബായ്, 7 ഓഗസ്റ്റ് 2024 (WAM) --ഇകെ 83 എന്ന പേരിൽ ജനീവയിലേക്ക് പറന്നുയരാൻ തയ്യാറെടുക്കുന്ന എമിറേറ്റ്‌സിന്റെ ആദ്യത്തെ നവീകരച്ച ബോയിംഗ് 777 നോസ്-ടു-ടെയിൽ കാബിൻ  സർവീസ് ആരംഭിച്ചു, ഇത് എയർലൈനിൻ്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി. 37 ദിവസം കൊണ്ട് പൂർത്തിയാക്കിയ വിമാനം ഔദ്യോഗിക വിന്യാസ ഷെഡ്യൂളിന് നാല് ദിവസം മുമ്പ് സർവീസിൽ പ്രവേശിക്കും.

എമിറേറ്റ്സ് എയർലൈനിൻ്റെ ഇൻ-ഹൗസ് എഞ്ചിനീയറിംഗ് ടീം നവീകരണം പൂർത്തിയാക്കിയ, ഒരു ടൈംലാപ്സ് വീഡിയോയിലാണ് അധികൃതർ ഈ കാര്യം വെളിപ്പെടുത്തിയത്. പുതിയ ബിസിനസ്-ക്ലാസ് ക്യാബിൻ ഉപഭോക്താക്കൾക്ക് സ്വകാര്യത പ്രദാനം ചെയ്യുന്നു. വ്യവസായത്തിലെ ഏറ്റവും മികച്ചതായി റേറ്റുചെയ്‌ത പ്രീമിയം ഇക്കണോമി ക്യാബിനിൽ, ആധുനിക പരിഷ്‌കാരങ്ങൾ ഉൾപ്പെടുത്തുകയും കൂടുതൽ സുഖസൗകര്യങ്ങൾ രൂപകൽപ്പന ചെയ്യുകയും ചെയ്‌തിട്ടുണ്ട്. നവീകരണം പൂർത്തിയാക്കാൻ 37 ദിവസങ്ങളും 18,000 മാൻഹൂറുകളും വേണ്ടിവന്നു, ഇൻ്റീരിയറുകൾ നീക്കം ചെയ്യുന്നത് മുതൽ പുതിയ സീറ്റുകളും മറ്റ് ക്യാബിൻ ഘടകങ്ങളും പുനഃസ്ഥാപിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ടീമുകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കേണ്ടി വന്നതായി അധികൃതർ അറിയിച്ചു.