അബുദാബി, 9 ഓഗസ്റ്റ് 2024 (WAM) -- ദേശീയ ദിനത്തിൽ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സിംഗപ്പൂർ രാഷ്‌ട്രപതി തർമൻ ഷൺമുഖരത്നത്തിന് ആശംസ സന്ദേശം അയച്ചു.
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സമാനമായ സന്ദേശങ്ങൾ രാഷ്‌ട്രപതി ഷൺമുഖരത്നത്തിനും പ്രധാനമന്ത്രി
ലോറൻസ് വോങിനും അയച്ചു.