അബുദാബി,12 ഓഗസ്റ്റ് 2024 (WAM) --പ്രാഥമിക പരിശോധനയെത്തുടർന്ന് രാജ്യത്ത് പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനത്തിൽ യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) നിയന്ത്രണം ഏർപ്പെടുത്തി. 2022 ഏപ്രിൽ 18-ലെ ഇൻഷുറൻസ് പോളിസികൾക്കായി ശേഖരിക്കാവുന്ന വ്യക്തിഗത ഡാറ്റയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം ലംഘിച്ചുകൊണ്ട് കമ്പനിയുടെ റെഗുലേറ്ററി പോളിസികളിലും നടപടിക്രമങ്ങളിലും പോരായ്മകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ആദ്യ നടപടിയെന്നോണം സിബിയുഎഇ കമ്പനിക്ക് മുന്നറിയിപ്പ് നൽകുകയും അത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കമ്പനിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇൻഷുറൻസ് മേഖലയുടെയും യുഎഇ സാമ്പത്തിക വ്യവസ്ഥയുടെയും സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി എല്ലാ ഇൻഷുറൻസ് കമ്പനികളും അവയുടെ ഉടമകളും ജീവനക്കാരും യുഎഇ നിയമങ്ങളും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് യുഎഇ സെൻട്രൽ ബാങ്ക് ഉറപ്പാക്കുന്നു.