29 നൂതന നൈപുണ്യ വികസന പ്രവർത്തനങ്ങളിലൂടെ യുവജന വികസനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഐജിസിഎഫ് 2024

ഷാർജ, 18 ഓഗസ്റ്റ് 2024 (WAM) --യുവാക്കളെയും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെയും 29 ചർച്ചാ സെഷനുകളും വർക്ക്ഷോപ്പുകളും ഉപയോഗിച്ച് ശാക്തീകരിക്കാൻ ഒരുങ്ങുക്കയാണ് ഇൻ്റർനാഷണൽ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ ഫോറം (ഐജിസിഎഫ് 2024).

ഷാർജ ഗവൺമെൻ്റ് മീഡിയ ബ്യൂറോ സെപ്റ്റംബർ 4-5 തീയതികളിൽ ഷാർജയിലെ എക്‌സ്‌പോ സെൻ്ററിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കമ്മ്യൂണിക്കേഷൻ ടെക്‌നോളജികളിലും എഐയിലും പഠിക്കാനും നവീകരിക്കാനുമുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന യൂത്ത് ഹാൾ പൊതു സംസാരത്തിലും എഐയുടെ സ്വാധീനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. യൂണിവേഴ്സിറ്റി ചലഞ്ച് നൂതനമായ ഉള്ളടക്ക നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കും, അതേസമയം വർക്ക്ഷോപ്പുകൾ പ്രൊഫഷണൽ ധാർമ്മികത, ആശയവിനിമയ രീതികൾ, സർക്കാർ ആശയവിനിമയത്തിലെ ആധുനിക സാങ്കേതികവിദ്യകൾ എന്നിവ ഉൾക്കൊള്ളുന്നു.

പരിപാടിയുടെ ഭാഗമായി നടക്കുന്ന 'കിഡ്‌സ് കണ്ടൻ്റ് ക്രിയേഷൻ' പ്ലാറ്റ്‌ഫോമും യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള അധിക സെഷനുകളും യുവ പ്രേക്ഷകർക്കായി ഉള്ളടക്കം സൃഷ്‌ടിക്കുന്നതിനുള്ള വെല്ലുവിളികളും അവസരങ്ങളും പര്യവേക്ഷണം ചെയ്യും. കുട്ടികൾക്കായുള്ള അറബ് പാർലമെൻ്റിൻ്റെ പങ്ക്, കുട്ടികളുടെ ഉള്ളടക്ക നിർമ്മാണത്തിൻ്റെ ഭാവി എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ചടങ്ങിൽ ഉൾപ്പെടുന്നു.