ന്യൂ ഡൽഹി, 19 ഓഗസ്റ്റ് 2024 (WAM) --ഓഗസ്റ്റ് 23-ന് ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കാൻ ഒരുങ്ങുക്കയാണ് ഇന്ത്യ. കഴിഞ്ഞ വർഷം ഇതേ ദിവസം നടന്ന ചന്ദ്രയാൻ-3 ദൗത്യത്തിൻ്റെ വിജയം ആഘോഷിക്കുന്നതിനായാണ് ഇന്ത്യാ ഗവൺമെൻ്റ് ദേശീയ ബഹിരാകാശ ദിനം പ്രഖ്യാപിച്ചത്.
ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും യുവതലമുറയെ ഉൾപ്പെടുത്താനും പ്രചോദിപ്പിക്കാനുമാണ് ദിനാചരണം സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഈ ചരിത്ര നേട്ടത്തിൻ്റെ സ്മരണയ്ക്കായി, ഫിഷറീസ് മേഖലയിൽ ബഹിരാകാശ സാങ്കേതികവിദ്യകളുടെ പ്രയോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി, ഫിഷറീസ് വകുപ്പും, ഇന്ത്യാ ഗവൺമെന്റും സെമിനാറുകൾ സംഘടിപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.