ദുബായ് ബിസിനസ് ഫോറം - ചൈനക്ക് നാളെ ബീജിംഗിൽ തുടക്കമാക്കും

അബുദാബി, 20 ഓഗസ്റ്റ് 2024 (WAM) -- നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായി ചൈനീസ് സംരംഭകരെയും യൂണികോൺകളെയും ബഹുരാഷ്ട്ര കോർപ്പറേഷനുകളെയും എമിറേറ്റിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് ചേംബറിൻ്റെ ദുബായ് ബിസിനസ് ഫോറം - ചൈനക്ക് ബുധനാഴ്ച
ബീജിംഗിൽ തുടക്കമാക്കും. ഈ ദ്വിദിന ഉച്ചകോടി ദുബായും ചൈനയും തമ്മിലുള്ള വ്യാപാരവും രാജ്യാന്തര നിക്ഷേപവും മുന്നോട്ട് കൊണ്ടുപോകുന്നതിനും സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹകരണങ്ങൾ രൂപപ്പെടുത്തുന്നതിനും സഹായിക്കുന്നു. പുനരുപയോഗ ഊർജം, ആരോഗ്യ സംരക്ഷണം, ഇ-കൊമേഴ്‌സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഗ്രീൻ ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ ഉയർന്നുവരുന്ന സാധ്യതകളിൽ ഫോറം ശ്രദ്ധ കേന്ദ്രീകരിക്കും.നിലവിൽ, ദുബായ് ഇൻ്റർനാഷണൽ ചേമ്പറിന് ചൈനയിൽ മൂന്ന് ഓഫീസുകളുണ്ട്. ദുബായ് ആസ്ഥാനമായുള്ള ബിസിനസ്സ് ചൈനീസ് വിപണിയിലേക്ക് വ്യാപിപ്പിക്കുന്നതിനും ചൈനയ്ക്കും ദുബായ്ക്കുമിടയിലുള്ള വ്യാപാരത്തിനും നിക്ഷേപത്തിനും അവ സഹായിക്കുന്നു.