യുവാക്കക്കളാണ് രാജ്യത്തിൻ്റെ യഥാർത്ഥ സമ്പത്ത്, രാഷ്‌ട്രപതി അവരിൽ വിശ്വസിക്കുന്നു : നഹ്യാൻ ബിൻ മുബാറക്

അബുദാബി, 22 ഓഗസ്റ്റ്, 2024 (WAM) -- രാജ്യത്തിൻ്റെ യഥാർത്ഥ സമ്പത്തും, നവോത്ഥാന നിർമ്മാതാക്കളുമായ എമിറാത്തി യുവാക്കളിൽ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിശ്വസിക്കുന്നുവെന്ന്, സഹിഷ്ണുതയും സഹവർത്തിത്വവും മന്ത്രിയും സന്ദൂഖ് അൽ വതൻ്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു.

“ശ്രമങ്ങൾ, നിശ്ചയദാർഢ്യം, സ്ഥിരോത്സാഹം, ആത്മവിശ്വാസം, മാന്യമായ മാനുഷിക മൂല്യങ്ങളോടുള്ള അനുസരണ എന്നിവ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതിനും അസാധ്യമായതിനെ കീഴടക്കുന്നതിനുമുള്ള പാതയാണെന്ന് സ്ഥാപക പിതാവായ പരേതനായ ശൈഖ് സായിദിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കി. ഈ പാത പിന്തുടർന്ന്, ലോകത്ത് പലർക്കും കൈവരിക്കാനാകാത്ത നവോത്ഥാനത്തിൻ്റെയും വളർച്ചയുടെയും സമൃദ്ധിയുടെയും തലത്തിലേക്ക് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് രാജ്യത്തെ നയിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൻ കീഴിൽ, യുഎഇ പുരോഗതിയുടെ മാതൃകയും മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെ പ്രകാശഗോപുരവുമായി മാറിയിരിക്കുന്നു," ശൈഖ് നഹ്യാൻ പറഞ്ഞു.

ജുസൂർ ഇൻ്റർനാഷണൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൻ്റെ ബിരുദധാരികളെ സ്വീകരിക്കുന്നതിനിടയിലാണ് ശൈഖ് നഹ്യാൻ ഇക്കാര്യം പറഞ്ഞത്, അവരിൽ 12 ആഴ്ചത്തെ പരിശീലന പരിപാടിക്ക് വിധേയരായ എമിറാത്തി വിദ്യാർത്ഥികളും. യു എ ഇയിലെ പ്രമുഖ ജർമ്മൻ കമ്പനികളുടെ ശാഖകളിൽ സൈദ്ധാന്തിക പരിശീലനവും തുടർന്ന് ജർമ്മനിയിലെ കമ്പനികളുടെ ഫാക്ടറികളിൽ പ്രായോഗിക പരിശീലനവും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ കമ്പനികളുടെ ഡയറക്ടർമാരും വിദഗ്ധരും എമിറാത്തി വിദ്യാർത്ഥികളുടെ കഴിവുകളെ പ്രകീർത്തിച്ചു, എൻജിനീയറിങ്, ടെക്നോളജി മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക രീതികൾ ഉൾക്കൊള്ളാനും മനസ്സിലാക്കാനുമുള്ള അവരുടെ കഴിവ് എടുത്തുപറഞ്ഞു.

ഖലീഫ യൂണിവേഴ്‌സിറ്റിയിലെ 10, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ 10, ഹയർ കോളേജ് ഓഫ് ടെക്‌നോളജിയിൽ നിന്നുള്ള മൂന്ന്, ഷാർജ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിലെ രണ്ട് എന്നിങ്ങനെ 25 വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

അബുദാബിയിലെ സന്ദൂഖ് അൽ വ്താൻ സംഘടിപ്പിക്കുന്ന പ്രോഗ്രാമിൻ്റെ പരിശീലകരും സംഘാടകരും യോഗത്തിൽ പങ്കെടുത്തു.