യുഎഇ എണ്ണ ഇതര വിദേശ വ്യാപാരം 11.2% വളർച്ച രേഖപ്പെടുത്തി: മുഹമ്മദ് ബിൻ റാഷിദ്
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിൽ യുഎഇ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ അഭൂതപൂർവമായ നാഴികക്കല്ലുകൾ കൈവരിക്കുകയാണെന്ന് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. എണ്ണ ഇതര കയറ്റുമതിയിൽ 25% വളർച്ചയോടെ 2024 ൻ്റെ ആദ്യ പകു...