സമുദ്രനിരപ്പ് ഉയരുന്നു, മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

ടോംഗ, 27 ഓഗസ്റ്റ് 2024 (WAM) --കഴിഞ്ഞ 3,000 വർഷങ്ങളിൽ കാണാത്ത നിലയിൽ സമുദ്രനിരപ്പ് ഉയരുന്നത്തിനെ തുടർന്ന് 'നമ്മുടെ കടലുകൾ സംരക്ഷിക്കുക' എന്ന ആഗോള മുന്നറിയിപ്പ് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, പുറപ്പെടുവിച്ചു. ആഗോളതാപനവും ധ്രുവീയ ഹിമപാളികളും ഹിമാനികളും ഉരുകുന്നത് ത്വരിതപ്പെടുത്തിയ സമുദ്രനിരപ്പ് വഷളാകുന്നതിനെ ഉയർത്തിക്കാട്ടുന്ന റിപ്പോർട്ടുകൾ ലോക കാലാവസ്ഥ സംഘടനയുമായി (WMO) സഹകരിച്ച് യുഎൻ, പുറത്തുവിട്ടു.ടോംഗയിലെ പസഫിക് ഐലൻഡ് ഫോറത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് റിപ്പോർട്ട് പങ്ക് വെച്ചത്.

തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രങ്ങൾ, സമുദ്രത്തിലെ അമ്ലീകരണം, സമുദ്രത്തിലെ താപ തരംഗങ്ങൾ എന്നിവയാൽ ദുരിത അവസ്ഥയിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി. 1990 നും 2020 നും ഇടയിൽ നുകുഅലോഫയിലെ സമുദ്രനിരപ്പ് 21 സെൻ്റീമീറ്റർ ഉയർന്നതായി ഗുട്ടെറസിൻ്റെ ഓഫീസ് നിയോഗിച്ച റിപ്പോർട്ട് കണ്ടെത്തി, ഇത് ആഗോള ശരാശരിയായ 10 സെൻ്റിമീറ്ററിൻ്റെ ഇരട്ടിയാണ്. ഈ പ്രദേശത്തെ ജനസംഖ്യയുടെ 90 ശതമാനവും ഉയരുന്ന സമുദ്രങ്ങളുടെ മൂന്ന് മൈലുകൾക്കുള്ളിലാണ് താമസിക്കുന്നത്. ആഗോള താപനില ഉയരുന്നത് 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുന്നതിന് ആഗോള സമൂഹത്തോട് പ്രവർത്തിക്കാൻ ഗുട്ടെറസ് ആഹ്വാനം ചെയ്യുകയും കോപ്28-ൽ നടത്തിയ പ്രതിബദ്ധതകൾ പാലിക്കാൻ സർക്കാരുകളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

അടുത്ത വർഷത്തോടെ ദേശീയ കാലാവസ്ഥ പ്രവർത്തന പദ്ധതികൾ സമർപ്പിക്കേണ്ടതിൻ്റെയും നൂതന ധനസഹായം വർദ്ധിപ്പിക്കുന്നതിനും പുതിയ സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനുമായി അടുത്ത കാലാവസ്ഥാ സമ്മേളനത്തിൽ ധാരണയിലെത്തേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. “ഉയരുന്ന സമുദ്രനിരപ്പ് പൂർണ്ണമായും മനുഷ്യനിർമ്മിതിയുടെ പ്രതിസന്ധിയാണ്,” ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.