ഹീലിയം ചോർച്ച, ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിനായുള്ള സ്‌പേസ് എക്‌സ് ദൗത്യം വൈകും
കെന്നഡി സ്‌പേസ് സെൻ്ററിലെ ഭൂഗർഭ ഉപകരണങ്ങളിലെ ഹീലിയം ചോർച്ച കാരണം സ്‌പേസ് എക്‌സിൻ്റെ നാലുപേരുള്ള പോളാരിസ് ഡോൺ ദൗത്യം ഒരു ദിവസമെങ്കിലും വൈകുമെന്ന് കമ്പനി അറിയിച്ചു.വിക്ഷേപണം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം നടക്കുന്ന ക്രൂവിൻ്റെ 20 മിനിറ്റ് നീളുന്ന ബഹിരാകാശ നടത്തം, ചരിത്രത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്തം എന...