ഫാത്തിമ ബിൻത് മുബാറക്ക് എമിറാത്തി സ്ത്രീകൾക്ക് ശക്തമായ നേതൃത്വബോധം പകർന്നു: ഷമ്മ അൽ മസ്റൂയി

അബുദാബി, 27 ഓഗസ്റ്റ് 2024 (WAM) -- കുടുംബത്തിൻ്റെ നട്ടെല്ല് എന്ന നിലയിൽ സമൂഹത്തിൽ സ്ത്രീകൾക്കുള്ള നിർണായക സ്ഥാനത്തിൻ്റെയും, പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കഴിയുന്ന ബോധമുള്ള തലമുറയെ വളർത്തിയെടുക്കുന്നതിൽ അവർ വഹിക്കുന്ന പ്രധാന പങ്കിൻ്റെയും അംഗീകാരമാണ് എമിറാത്തി വനിതാദിന ആഘോഷം എന്ന് കമ്മ്യൂണിറ്റി ഡവലപ്‌മെൻ്റ് മന്ത്രി ഷമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്‌റൂയിയുടെ അഭിപ്രായപ്പെട്ടു.

എമിറാത്തി സ്ത്രീകൾക്ക് അവരുടെ ജീവിതത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും പ്രചോദനവും പിന്തുണയും നൽകുന്ന ഏറ്റവും വലിയ സ്രോതസ്സ് രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക്കാണെന്ന് അൽ മസ്റൂയി പ്രസ്താവിച്ചു. ശൈഖ ഫാത്തിമ തന്റെ കാഴ്ചപ്പാടിലൂടെയും ജ്ഞാനത്തിലൂടെയും, സ്ത്രീകളുടെ മുൻകൈയുടെയും നേതൃത്വത്തിൻ്റെയും മനോഭാവം ശക്തിപ്പെടുത്തുന്ന നല്ല മൂല്യങ്ങൾ പകർന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകൾ യഥാർത്ഥ പങ്കാളികളായി പരിണമിച്ചുവെന്നും സുസ്ഥിരമായ ഭാവിയുള്ള ശക്തമായ സമൂഹം സൃഷ്ടിക്കുന്നതിൽ അവർ നിർണായക ഘടകമാണെന്നും ചൂണ്ടിക്കാട്ടി, പൊതുജീവിതത്തിലും ഗാർഹിക സാഹചര്യങ്ങളിലും സ്ത്രീ ശാക്തീകരണത്തിൽ ശൈഖ ഫാത്തിമയുടെ കഠിനാധ്വാനത്തെയും നേട്ടങ്ങളെയും മന്ത്രി പ്രശംസിച്ചു.