യുഎഇ സെൻട്രൽ ബാങ്ക് സെപ്തംബർ രണ്ടിന് എം-ബില്ലുകളുടെ ലേലം പ്രഖ്യാപിക്കും

അബുദാബി, 28 ഓഗസ്റ്റ് 2024 (WAM) -- ട്രഷറി ബോണ്ടുകളുടെ നാല് ഇഷ്യൂകൾ ഉൾക്കൊള്ളുന്ന മോണിറ്ററി ബില്ലുകളുടെ (എം-ബില്ലുകൾ) ലേലം സെപ്റ്റംബർ 2-ന് നടക്കുമെന്ന്, യുഎഇ സെൻട്രൽ ബാങ്ക്(സിബിയുഎഇ) പ്രഖ്യാപിച്ചു. ആദ്യ ഇഷ്യു, 28 ദിവസത്തേക്ക്, 2,000 ദശലക്ഷം ദിർഹം വരെയും, രണ്ടാമത്തേത് 42 ദിവസത്തേക്ക്, 2,500 മില്യൺ ദിർഹം വരെയും, മൂന്നാമത്തേത് 126 ദിവസത്തേയ്ക്കും, നാലാമത്തേത് 294 ദിവസത്തേയ്ക്കും,
യഥാക്രമം ഒക്‌ടോബർ 2, ഒക്‌ടോബർ 16, ജനുവരി 8, ജൂൺ 25 എന്നീ തീയ്യതികളിലായി കാലാവധി പൂർത്തിയാകുമെന്ന് സിബിയുഎഇ അറിയിച്ചു.

ഇതോടെ സെൻട്രൽ ബാങ്ക് ഈ വർഷം പ്രഖ്യാപിച്ച എം-ബിൽ ടെൻഡറുകളുടെ എണ്ണം 26 ആയി. സെപ്റ്റംബർ 4 ആണ് ഇഷ്യു തീയതി.