യുഎഇ-ഇന്ത്യ ബിസിനസ് ഫോറത്തിന് മുംബൈയിൽ തുടക്കമായി

മുംബൈ, 10 സെപ്റ്റംബർ 2024 (WAM) -- 'ബിയോണ്ട് സിഇപിഎ: ഇന്നൊവേഷൻ ആൻഡ് ഫ്യൂച്ചർ-റെഡി എക്കണോമിസ്' എന്ന പ്രമേയത്തിൽ ഇന്ത്യ-യുഎഇ ബിസിനസ് ഫോറം ഇന്ന് മുംബൈയിൽ ആരംഭിച്ചു.

ആരോഗ്യ സംരക്ഷണം, ബയോടെക്‌നോളജി, പുനരുപയോഗിക്കാവുന്ന ഊർജം, സുസ്ഥിരത, എഐ, ലോജിസ്റ്റിക്‌സ്, വിതരണ ശൃംഖല, കാർഷിക സാങ്കേതികവിദ്യ എന്നിവയുടെ സാധ്യതകളിൽ ഫോറം ശ്രദ്ധ കേന്ദ്രീകരിക്കും.

യുഎഇ സാമ്പത്തിക മന്ത്രാലയം ന്യൂഡൽഹിയിലെ യുഎഇ എംബസിയുടെയും ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, വ്യവസായികൾ, സംരംഭകർ എന്നിവർ പങ്കെടുക്കും.