അബുദാബി കിരീടാവകാശി ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി, 1 ഒക്ടോബർ 2024 (WAM) -- അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ ഔദ്യോഗിക സന്ദർശനത്തിൻ്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.

കൂടിക്കാഴ്ചയിൽ, യുഎഇയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു, പരസ്പര താൽപ്പര്യമുള്ള പ്രധാന തന്ത്രപ്രധാന മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി എന്നിവർ സുപ്രധാന മേഖലകളിലും ദേശീയ മുൻഗണനകളിലും സഹകരണം ആഴത്തിലാക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുകാണിച്ചു.

ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളെയും ഇരു നേതാക്കളും പ്രശംസിച്ചു.

യോഗത്തിൽ അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ശൈഖ് ഖലീഫ ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽസുവൈദി, സഹമന്ത്രി ഖലീഫ ഷഹീൻ അൽമാരാർ, എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക്,എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക്, സാംസ്കാരിക ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, ആരോഗ്യവകുപ്പ് ചെയർമാൻ മൻസൂർ ഇബ്രാഹിം അൽ മൻസൂരി, അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ സെയ്ഫ് സയീദ് ഘോബാഷ്, ഖത്തറിലെ യുഎഇ അംബാസഡർ ശൈഖ് സായിദ് ബിൻ ഖലീഫ ബിൻ സുൽത്താൻ ബിൻ ശഖ്ബൂത് അൽ നഹ്യാൻ, കൂടാതെ കുറെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.