ഏഷ്യ കോ-ഓപ്പറേഷൻ ഡയലോഗ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന യുഎഇ പ്രതിനിധി സംഘത്തെ മൻസൂർ ബിൻ സായിദ് നയിക്കും

ദോഹ, 3 ഒക്ടോബർ 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ദോഹയിലെത്തി. 'കായിക നയതന്ത്രം' എന്ന പ്രമേയത്തിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന മൂന്നാം ഏഷ്യ കോ-ഓപ്പറേഷൻ ഡയലോഗ് (എസിഡി) ഉച്ചകോടിയിൽ പങ്കെടുക്കുന്ന യുഎഇ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും.

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുഎഇ രാഷ്ട്രപതിയെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ താനി, അമീരി ദിവാൻ മേധാവി ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയും, മുതിർന്ന ഉദ്യോഗസ്ഥരും സ്വീകരിച്ചു.

ഊർജ-അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്‌റൂയി; കായിക മന്ത്രി അഹ്മദ് ബെൽഹൂൽ അൽ ഫലാസി, സഹമന്ത്രി ഖലീഫ ഷഹീൻ അൽ മാരാർ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, ഖത്തറിലെ യുഎഇ അംബാസഡർ ശൈഖ് സായിദ് ബിൻ ഖലീഫ ബിൻ സുൽത്താൻ അൽ നഹ്യാനും യുഎഇ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.