സന്ദർശനം അവസാനിപ്പിച്ച് യുഎഇ രാഷ്‌ട്രപതി ജോർദാനിൽ നിന്ന് യാത്ര തിരിച്ചു

അമ്മാൻ, 6 ഒക്ടോബർ 2024 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജോർദാനിൽ നിന്ന് ഇന്ന് യാത്രതിരിച്ചു.

മാർക്ക വിമാനത്താവളത്തിൽ നടന്ന യാത്രയയപ്പിൽ ജോർദാനിലെ രാജാവ് അബ്ദുല്ല രണ്ടാമനും കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനും നിരവധി മുതിർന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.