ജുഡീഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവിയിലേക്ക് നയിക്കുന്ന പ്രോഗ്രാമുകളെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കി എഡിജെഡി

അബുദാബി, 7 ഒക്ടോബർ 2024 (WAM) -- സർക്കാർ ഏജൻസികളിലെ ജീവനക്കാർക്ക് ജുഡീഷ്യൽ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ പദവിയിലേക്കുള്ള അടിസ്ഥാന പരിശീലന പരിപാടികൾ തീവ്രമാക്കാനൊരുങ്ങുക്കയാണ് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ് (എഡിജെഡി). നിയമത്തിൻ്റെ ശരിയായ പ്രയോഗം ഉറപ്പാക്കുകയും സേവന മേഖലകളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള തത്വങ്ങൾ സ്ഥാപിക്കുക, അബുദാബി എമിറേറ്റിൻ്റെ മത്സര സ്ഥാനത്തെ പിന്തുണയ്ക്കുക എന്നിവയാണ് ലക്ഷ്യം. അബുദാബി ജുഡീഷ്യൽ അക്കാദമി 21 പ്രത്യേക പരിശീലന പരിപാടികൾ നൽകുന്നു. മികച്ച പരിശീലനത്തിനും അംഗീകൃത മാനദണ്ഡങ്ങൾക്കും അനുസൃതമായി ജുഡീഷ്യൽ ഓഫീസർ ശേഷി നേടുന്നതിന് ഉദ്യോഗാർത്ഥികളെ യോഗ്യറാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള പ്രക്രിയയ്ക്ക് വകുപ്പ് പ്രാധാന്യം നൽകുന്നു.

അബുദാബി സിറ്റി മുനിസിപ്പാലിറ്റി, ആരോഗ്യ വകുപ്പ് - അബുദാബി, സ്റ്റാറ്റിസ്റ്റിക്സ് സെൻ്റർ - അബുദാബി, അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, അബുദാബി ക്വാളിറ്റി ആൻഡ് കൺഫോർമറ്റി കൗൺസിൽ, ഫാമിലി കെയർ,അബുദാബി അതോറിറ്റി, കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് , ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ, അൽ ദഫ്‌റ റീജിയൻ മുനിസിപ്പാലിറ്റി, അബുദാബി ഡിസ്ട്രിബ്യൂഷൻ കമ്പനി, അൽ ഐൻ ഡിസ്ട്രിബ്യൂഷൻ കമ്പനി, സസ്റ്റൈനബിൾ വാട്ടർ സൊല്യൂഷൻസ് ഹോൾഡിംഗ് എന്നിവ ഉൾപ്പെടുന്ന സർക്കാർ സ്ഥാപനങ്ങളിൽ ഇൻസ്പെക്ടർമാർക്ക് ജുഡീഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശേഷി അനുവദിച്ചിട്ടുണ്ട്.

എമിറേറ്റിലെ എല്ലാ മേഖലകളിലെയും സേവനങ്ങളുടെ ഗുണനിലവാരത്തെ പിന്തുണയ്ക്കുന്നതിനായി മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾക്ക് കീഴിലുള്ള പരിശീലനത്തിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ വകുപ്പ് ലക്ഷ്യമിടുന്നു. കോർപ്പറേറ്റ് പ്രകടനത്തിൻ്റെ വികസനത്തിനും വിവിധ മേഖലകളിൽ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും എല്ലാ ജോലികളുടെയും സമഗ്രമായ നിയന്ത്രണവും തുടർച്ചയായ ഫോളോ-അപ്പും നേടാൻ ഇത് ഇൻസ്പെക്ടർമാരെ പ്രാപ്തരാക്കുന്നു.