60 ജിഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതി, നിക്ഷേപ മെമ്മോറാണ്ടത്തിൽ യുഎഇയും രാജസ്ഥാൻ സർക്കാരും ഒപ്പുവച്ചു

അബുദാബി, 22 ഒക്ടോബർ 2024 (WAM) --രാജസ്ഥാനിൽ 60 ജിഗാവാട്ട് സോളാർ, കാറ്റ്, ഹൈബ്രിഡ് എനർജി പ്രോജക്ട് വികസിപ്പിക്കുന്നതിന് യുഎഇ രാജസ്ഥാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. യുഎഇ നിക്ഷേപ മന്ത്രാലയവും ഇന്ത്യയുടെ പുനരുപയോഗ ഊർജ മന്ത്രാലയവും തമ്മിലുള്ള നിലവിലുള്ള നിക്ഷേപ സഹകരണത്തെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുക.

യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽസുവൈദിയും രാജസ്ഥാൻ ഗവൺമെൻ്റിലെ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അജിതാഭ് ശർമ്മയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കരാർ അനുസരിച്ച് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇന്ത്യയിൽ ദീർഘകാല പുനരുപയോഗ ഊർജ്ജ പ്ലാൻ്റ് നിർമ്മിക്കാനാണ് യുഎഇ പദ്ധതിയിടുന്നത്.

സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ പരിഹാരങ്ങളോടുള്ള യുഎഇയുടെ പ്രതിബദ്ധത മുഹമ്മദ് അൽസുവൈദി ഊന്നിപ്പറയുകയും രാജസ്ഥാൻ ഈ സംരംഭത്തിന് അനുയോജ്യമായ സ്ഥലമായി ഉയർത്തിക്കാട്ടുകയും ചെയ്തു. രാജസ്ഥാനിലെ അനുകൂലമായ കാലാവസ്ഥയും വിശാലമായ ഭൂപ്രദേശവും ഊർജത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യകൾക്ക് അനുയോജ്യമായ ഒരു പരീക്ഷണ കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുന്നുവെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.

രാജസ്ഥാനുമായുള്ള യുഎഇയുടെ പങ്കാളിത്തം എടുത്തുകാണിച്ചുകൊണ്ട് സുസ്ഥിര ഊർജ്ജ ഭാവിയിലേക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് പദ്ധതിയെന്ന് ലാൽ ശർമ്മ പറഞ്ഞു. ഈ പദ്ധതി ഇന്ത്യയുടെ ഊർജ പരിവർത്തനത്തെ ത്വരിതപ്പെടുത്തുകയും പുനരുപയോഗ ഊർജ നവീകരണത്തിനുള്ള ഒരു മാതൃകയായി വർത്തിക്കുകയും ഹരിതവും സുസ്ഥിരവുമായ ഒരു ലോകത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്യുമെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു.

സമീപ വർഷങ്ങളിൽ യുഎഇയും ഇന്ത്യയും ശുദ്ധ ഊർജ്ജ ലക്ഷ്യങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. 2050 ഓടെ 163 ബില്യൺ ഡോളറിലധികം നിക്ഷേപിക്കാനും അതേ വർഷം തന്നെ ശുദ്ധ സ്രോതസ്സുകളിൽ നിന്ന് ഊർജ്ജ മിശ്രിതത്തിൻ്റെ 50% നേടാനും യുഎഇ ലക്ഷ്യമിടുന്നു.

2030 ഓടെ കാർബണിൻ്റെ തീവ്രത 45% കുറയ്ക്കുകയും 2070 ഓടെ നെറ്റ് സീറോ എമിഷൻ നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യമത്തിന്റെ ശുദ്ധ ഊർജ്ജ സംക്രമണത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കയാണ്. ഇന്ത്യയുടെ നിലവിലെ ഊർജ്ജ ശേഷിയുടെ 40% ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്നാണ് ഉപയോഗിക്കുന്നത്. 2.4 ബില്യൺ യുഎസ് ഡോളറിൻ്റെ ദേശീയ ഹരിത ഹൈഡ്രജൻ മിഷനിലൂടെ, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിൽ ആഗോള തലത്തിലേക്ക് മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.