ദേവയുടെ ശുദ്ധ ഊർജ്ജ പ്രോജക്ടുകളെക്കുറിച്ച് പഠിക്കാൻ കൊറിയൻ പ്രതിനിധി സംഘം

അബുദാബി, 25 ഒക്ടോബർ 2024 (WAM) -- ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജത്തിൽ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ(ദേവ) വൈദഗ്ധ്യത്തെക്കുറിച്ചും അവർ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും നൂതനതകളെക്കുറിച്ചും പഠിക്കുന്നത്തിനായി കൊറിയൻ ഊർജ്ജ കമ്പനികൾ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിലെ ദേവയുടെ സുസ്ഥിരത ഇന്നൊവേഷൻ റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് (ആർ ആൻഡ് ഡി) സെൻ്റർ സന്ദർശിച്ചു. 5,000 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കാണ് കേന്ദ്രം.

ഗ്ലോബൽ സെ-എ ഗ്രൂപ്പിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റ് സുങ് സൂ കിം സുവിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘമാണ് ദേവയുടെ വിവിധ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുന്നത്തിന് സന്ദർശനം നടത്തിയത്.

ദേവയുടെ ഗ്രീൻ ഹൈഡ്രജൻ പദ്ധതി, മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ആദ്യമായി ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ സൗരോർജ്ജം ഉപയോഗിക്കുന്നു. ഈ പദ്ധതി അനുസരിച്ച് ഭാവിയിലെ ഊർജ ഉൽപ്പാദനത്തിനും മൊബിലിറ്റി ആപ്ലിക്കേഷനുകൾക്കുമായി രൂപകൽപ്പന ചെയ്ത ടാങ്കിന് 12 മണിക്കൂർ വരെ ഹൈഡ്രജൻ സംഭരിക്കാൻ കഴിയും.

ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ നവീകരണത്തിനായുള്ള ആഗോള ഇൻകുബേറ്ററായ സസ്റ്റൈനബിലിറ്റി ആൻഡ് ഇന്നൊവേഷൻ സെൻ്ററിലെ ഉദ്യോഗസ്ഥർ കൊറിയൻ പ്രതിനിധി സംഘത്തെ വിവരമറിയിച്ചു. ഏറ്റവും പുതിയ ശുദ്ധ ഊർജ്ജ സാങ്കേതിക വിദ്യകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു സവിശേഷമായ അനുഭവം ഈ കേന്ദ്രം സന്ദർശകർക്ക് നൽകുന്നു. നവീകരണം, ഗവേഷണം, പുനരുപയോഗിക്കാവുന്നതും ശുദ്ധവുമായ ഊർജ മേഖലയുടെ വികസനം എന്നിവയിൽ ദേവയുടെ നേട്ടങ്ങളെ കൊറിയൻ പ്രതിനിധി സംഘം അഭിനന്ദിച്ചു.