അബുദാബി, 31 ഒക്ടോബർ 2024 (WAM) -- യുഎഇയിലെ പുതിയ ജപ്പാൻ അംബാസഡർ കെൻ ഒകാനിവയുടെ യോഗ്യതാപത്രങ്ങൾ വിദേശകാര്യ മന്ത്രാലയത്തിൻ്റെ അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല ബെൽഹൂൾ, ഏറ്റുവാങ്ങി. ബെൽഹൂൾ ഒകാനിവക്ക് വിജയം ആശംസിക്കുകയും ജപ്പാനുമായി എല്ലാ മേഖലകളിലും ബന്ധം മെച്ചപ്പെടുത്താനുള്ള യുഎഇയുടെ ആഗ്രഹം ഊന്നിപ്പറയുകയും ചെയ്തു. യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ദർശത്തിന് കീഴിൽ പ്രാദേശികമായും അന്തർദേശീയമായും യുഎഇ നടപ്പിലാക്കുന്ന നയങ്ങളെ പുതിയ അംബാസഡർ പ്രശംസിച്ചു.
യുഎഇയിലെ പുതിയ ജപ്പാൻ അംബാസഡറുടെ യോഗ്യതാപത്രങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി