യുഎഇ എയ്ഡ് ഏജൻസി സ്ഥാപിക്കുന്നതിനുള്ള ഫെഡറൽ ഉത്തരവ് യുഎഇ രാഷ്‌ട്രപതി പുറത്തിറക്കി
ഇൻ്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിലുമായി അഫിലിയേറ്റ് ചെയ്‌ത യുഎഇ എയ്ഡ് ഏജൻസി സ്ഥാപിക്കുന്നതിന് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2024-ലെ 27-ാം നമ്പർ ഫെഡറൽ ഉത്തരവ് പുറപ്പെടുവിച്ചു.അന്താരാഷ്ട്ര മാനുഷിക കാര്യങ്ങളുടെ പൊതു നയത്തിന് അനുസൃതമായി വിദേശ സഹായ പദ്ധതികൾ നടപ്പിലാക്...