അബുദാബി, 13 നവംബർ 2024 (WAM) – വിദേശകാര്യ മന്ത്രാലയം, നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററുമായി സഹകരിച്ച്, ആരോഗ്യ പ്രതിസന്ധി അനുഭവപ്പെട്ടത്തിനെ തുടർന്ന് എഴുപത്ത് വയസുള്ള യുഎഇ പൗരനെ സൗദി അറേബ്യയിൽ നിന്ന് അടിയന്തര വൈദ്യസഹായത്തിനായി യുഎഇയിലേക്ക് എയർലിഫ്റ്റ് ചെയ്തു.
സൗദി അധികൃതരുടെ പിന്തുണയോടെ രോഗിയെ സൗദി അറേബ്യയിലെ കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ നിന്ന് യുഎഇയിലെ മെഡിക്ലിനിക് ഹോസ്പിറ്റലിലേക്ക് തുടർ ചികിത്സയ്ക്കായി കൊണ്ടുപോയി.
ജിദ്ദയിലെ യുഎഇ കോൺസുലേറ്റിനെ സഹായിക്കുന്നതിലും മെഡിക്കൽ എയർലിഫ്റ്റിൻറെ വിജയം ഉറപ്പാക്കുന്നതിലും സൗദി അധികാരികൾ വഹിച്ച നിർണായക പങ്കിന് വിദേശകാര്യ മന്ത്രാലയം നന്ദി രേഖപ്പെടുത്തി.