ബ്രസീൽ രാഷ്ട്രപതി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് യുഎഇ നേതാക്കൾ ആശംസിച്ചു

അബുദാബി, 11 ഡിസംബർ 2024 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീലിയൻ രാഷ്‌ട്രപതി ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ സമാനമായ സന്ദേശങ്ങൾ ബ്രസീലിയൻ രാഷ്ട്രപതിക്ക് അയച്ചു.