ഖത്തർ അമീറിന് ദേശീയ ദിനത്തിൽ എമിറേറ്റ്‌സ് ഭരണാധികാരികൾ ആശംസകൾ നേർന്നു

അബുദാബി, 2024 ഡിസംബർ 18 (WAM) -- ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിക്ക് എമിറേറ്റ്‌സ് സുപ്രീം കൗൺസിൽ അംഗങ്ങളും ഭരണാധികാരികളും ആശംസ സന്ദേശങ്ങൾ അയച്ചു.

ഷാർജയിലെ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാനിലെ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, ഫുജൈറയിലെ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, ഉമ്മുൽ ഖൈവൈനിലെ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽ ഖൈമയിലെ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവർ ഖത്തർ അമീറിന് പ്രത്യേകം അഭിനന്ദന സന്ദേശങ്ങൾ അയച്ചു.

വിവിധ എമിറേറ്റിലെ കിരീടാവകാശികളും ഡെപ്യൂട്ടി ഭരണാധികാരികളും സമാനമായ അഭിനന്ദന സന്ദേശങ്ങൾ അയച്ചു.