'അറബ് റീഡിംഗ് ചലഞ്ച്' വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അറബ് ലീഗ്

കെയ്‌റോ, 2024 ഡിസംബർ 19 (WAM) --മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ഫൗണ്ടേഷൻ ആരംഭിച്ച 'അറബ് റീഡിംഗ് ചലഞ്ച്' സംരംഭം അറബ് രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയങ്ങൾ അവരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും, അത് പ്രചരിപ്പിച്ച് വിപുലീകരിക്കാൻ സജീവ പിന്തുണ നൽക്കുകയും വേണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു.

ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബ് ലീഗിന്റെ സാമൂഹികകാര്യ വിഭാഗ മേധാവിയും അസിസ്റ്റന്റ് സെക്രട്ടറി ജനറലുമായ അംബാസഡ്രസ് ഹൈഫ അബു ഘസാലെ നടത്തിയ പ്രസംഗത്തിലാണ് ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയത്.

അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവന നൽകുന്ന ഒരു പയനിയറിംഗ് വിജ്ഞാന-സാംസ്കാരിക പദ്ധതിയെയാണ് ഈ സംരംഭം പ്രതിനിധീകരിക്കുന്നതെന്ന് അവർ സ്ഥിരീകരിച്ചു, സാംസ്കാരിക സ്വത്വം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ അറബി ഭാഷയെ പിന്തുണയ്ക്കുന്ന സംരംഭങ്ങളിൽ നിക്ഷേപം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു.