സാഹിത്യ, കലാ വിഭാഗത്തിലെ ഗ്രേറ്റ് അറബ് മൈൻഡ്സ് അവാർഡ് ഇറാഖി കലാകാരൻ ദിയ അൽ-അസ്സാവിക്ക്

അബുദാബി, 2024 ഡിസംബർ 19 (WAM) -- സാഹിത്യ, കലാ വിഭാഗത്തിൽ ഗ്രേറ്റ് അറബ് മൈൻഡ്സ് അവാർഡിന് സമകാലിക അറബ് കലയിലെ പ്രമുഖ ദൃശ്യ കലാകാരനായ ദിയ അൽ-അസ്സാവി, അർഹനായി. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ നേട്ടത്തിൽ അസ്സാവിയെ അഭിനന്ദിച്ചു.

"സാഹിത്യ-കലാ വിഭാഗത്തിൽ ഗ്രേറ്റ് അറബ് മൈൻഡ്സ് അവാർഡ് നേടിയ ഇറാഖിൽ നിന്നുള്ള കലാകാരനായ ദിയ അൽ-അസ്സാവിയെ ഞങ്ങൾ അഭിനന്ദിക്കുന്നു. മെസൊപ്പൊട്ടേമിയൻ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി കൃതികൾ സൃഷ്ടിക്കാനായി പ്രശസ്ത മ്യൂസിയങ്ങളിലും ഗാലറികളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കല പ്രധാനപ്പെട്ട അറബ് മാനുഷിക വിഷയങ്ങളെ അഭിസംബോധന ചെയ്യുകയും കാലിഗ്രാഫി, കവിത, പാരമ്പര്യം എന്നിവ സമകാലിക കലാരൂപത്തിൽ സംയോജിപ്പിക്കുകയും ചെയ്യുന്നു," എക്സ് പ്ലാറ്റഫോമിൽ ശൈഖ് മുഹമ്മദ് കുറിച്ചു.

കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി അൽ-അസ്സാവിയുടെ ആഗോള സംഭാവനകളെ പ്രശംസിച്ചു, ഉയർന്നുവരുന്ന പ്രതിഭകളെ പ്രചോദിപ്പിക്കുകയും മാനവികതയ്ക്ക് ക്രിയാത്മകമായി സംഭാവന നൽകാൻ യുവ അറബികളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന ഒരു തന്ത്രപരമായ സംരംഭമായി ഗ്രേറ്റ് അറബ് മൈൻഡ്സ് അവാർഡിനെ അദ്ദേഹം ഉയർത്തിക്കാട്ടി.

ഗ്രേറ്റ് അറബ് മൈൻഡ്സ് അവാർഡിനെ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി പ്രശംസിച്ചു. ഉയർന്നുവരുന്ന പ്രതിഭകളെ പ്രചോദിപ്പിക്കുകയും മാനവികതയ്ക്ക് ക്രിയാത്മകമായി സംഭാവന നൽകാൻ യുവ അറബികളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന ഒരു സംരംഭമായി ഗ്രേറ്റ് അറബ് മൈൻഡ്സ് അവാർഡിനെ അദ്ദേഹം ഉയർത്തിക്കാട്ടി.

പ്രകൃതിശാസ്ത്രം (ഭൗതികശാസ്ത്രം, ഗണിതം, രസതന്ത്രം), സാമ്പത്തിക ശാസ്ത്രം, വൈദ്യശാസ്ത്രം, സാഹിത്യവും കലയും, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, വാസ്തുവിദ്യയും രൂപകൽപ്പനയും എന്നീ ആറ് പ്രധാന മേഖലകളിലെ മുൻനിര സംഭാവനകളെ അംഗീകരിക്കുന്ന അറബ് ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ അവാർഡാണിത്.