ബെയ്‌റൂട്ടിലെ എംബസി വീണ്ടും തുറക്കുന്നതിനായി യുഎഇ ഉന്നതതല പ്രതിനിധി സംഘം ലെബനനിലെത്തി

അബുദാബി, 2025 ജനുവരി 12 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം യുഎഇ എംബസി വീണ്ടും തുറക്കുന്നതിനായി യുഎഇ ഉന്നതതല പ്രതിനിധി സംഘം ബെയ്‌റൂട്ടിലെത്തി.

ലെബനന്റെ ഐക്യം, ദേശീയ പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയോടുള്ള യുഎഇയുടെ പ്രതിബദ്ധതയെയും ലെബനൻ ജനതയ്ക്കുള്ള പിന്തുണയെയും വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. യുഎഇയും ലെബനനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് എംബസി വീണ്ടും തുറക്കുന്നത്. ലെബനനിലെ സ്ഥിരതയ്ക്കും വികസനത്തിനും പിന്തുണ നൽകാനുള്ള യുഎഇയുടെ സന്നദ്ധതയും വിവിധ മേഖലകളിലുടനീളം ലെബനൻ ജനതയ്ക്ക് സമഗ്രമായ പിന്തുണ നൽകാനുള്ള പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു.