കെട്ടിടങ്ങൾക്കുള്ള ഹരിത, സുസ്ഥിരതാ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനെക്കുറിച്ച് പഠിക്കാൻ ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം

അബുദാബി, 2025 ജനുവരി 14 (WAM) --ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച രീതികളും പദ്ധതികളും പങ്കിടുന്നതിനായി യുഎഇയിലെ ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം ഒരു 'ഗ്ലോബൽ എനർജി എഫിഷ്യൻസി അലയൻസ്' ആരംഭിക്കാൻ ഒരുങ്ങുക്കയാണെന്ന് ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിലെ ഊർജ്ജ, പെട്രോളിയം കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ഷെരീഫ് അൽ ഒലാമ, പറഞ്ഞു.

ഊർജ്ജത്തിന്റെയും ജല ഉപഭോഗത്തിന്റെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി സർക്കാർ, വാണിജ്യ കെട്ടിടങ്ങൾക്ക് ഹരിത, സുസ്ഥിരതാ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനെക്കുറിച്ച് മന്ത്രാലയം നിലവിൽ ഒരു പഠനം നടത്തിവരികയാണെന്ന് അബുദാബി സുസ്ഥിരതാ വാരത്തോടനുബന്ധിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ അൽ ഒലാമ,വിശദീകരിച്ചു.

400-ലധികം സർക്കാർ കെട്ടിടങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ടെൻഡറും അൽദാർ പ്രോപ്പർട്ടീസ്, ഫസ്റ്റ് അബുദാബി ബാങ്ക്, എനർജി സൊല്യൂഷൻ കമ്പനികൾ എന്നിവരുമായി ഒരു പൈലറ്റ് പ്രോജക്ടും മന്ത്രാലയം ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.