അബുദാബി, 2025 ജനുവരി 18 (WAM) -- യുഎഇയിലെ തുർക്കി അംബാസഡർ തുഗേ ടുൻസർക്ക് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II നൽകി ആദരിച്ചു.
അബുദാബിയിൽ നടന്ന ഒരു കൂടിക്കാഴ്ചയിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് ഓർഡർ സമ്മാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ തുൻസർ നടത്തിയ ശ്രമങ്ങളെ ശൈഖ് അബ്ദുല്ല പ്രശംസിക്കുകയും അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തു. ഈ ബഹുമതി തനിക്ക് സമ്മാനിച്ചത്തിന് യുഎഇ രാഷ്ട്രപതിക്ക് ടുൻസർ നന്ദി രേഖപ്പെടുത്തുകയും യുഎഇയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു.