അബുദാബി, 2025 ജനുവരി 21 (WAM) -- ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ മുഖ്യ അതിഥിയായി യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി പങ്കെടുക്കും.
കേരള സർക്കാർ സംഘടിപ്പിക്കുന്ന രാജ്യാന്തര നിക്ഷേപക സംഗമത്തിൽ ആഗോള കമ്പനികളുടെ പ്രതിനിധികളും നിക്ഷേപകരും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമെല്ലാം പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഈ ഉച്ചകോടി, കേരളത്തെ മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമായി നിലനിര്‍ത്തുന്നതിനും സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക വളർച്ചയ്ക്കും സഹായകരമാകും.
യുഎഇ സാമ്പത്തിക മന്ത്രി പങ്കെടുക്കുന്ന ഉച്ചകോടി ഇന്ത്യ-യുഎഇ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുകയും പ്രാദേശികമായി സാമ്പത്തിക വികാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.