അബുദാബി, 2025 ജനുവരി 22 (WAM) --മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എംബിസെഡ്‌യുഎഐ)തങ്ങളുടെ അണ്ടർ ഗ്രാജുവേറ്റ് റിസർച്ച് ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ മൂന്നാം പതിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കമ്പ്യൂട്ടർ വിഷൻ (CV), മെഷീൻ ലേണിംഗ് (ML), നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP) എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ എഐ ഗവേഷണത്തിൽ പ്രായോഗിക അനുഭവം നേടാനും സർവകലാശാല വിദ്യാർത്ഥികൾക്ക് ഈ ഗ്രാജുവേറ്റ് പ്രോഗ്രാം അവസരം നൽകും.
അബുദാബിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന എഐ പ്രോഗ്രാമിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള മികച്ച മൂന്നും, നാലും വർഷ സ്റ്റം ബിരുദ വിദ്യാർത്ഥികളെ മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് തിരഞ്ഞെടുക്കുക. ആദ്യ പതിപ്പിൽ പങ്കെടുത്തവരിൽ 50 ശതമാനത്തിലധികം പേരും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായോ ഗവേഷകരായോ എംബിസെഡ്‌യുഎഐയിൽ ചേർന്നു എന്നത് അക്കാദമിക് പുരോഗതി വളർത്തുന്നതിൽ പ്രോഗ്രാമിന്റെ വിജയത്തിന്റെ തെളിവാണ്.
"ലോകമെമ്പാടുമുള്ള ഗവേഷകർക്ക് പ്രായോഗിക എഐ പ്രോജക്ടുകളിലൂടെ യഥാർത്ഥ സ്വാധീനം കൈവരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി ഇത് പ്രവർത്തിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റം വിദ്യാർത്ഥികളിൽ ചിലരെ അബുദാബിയിലേക്ക് സ്വാഗതം ചെയ്യുന്നതിനും ഞങ്ങളുടെ ഉന്നത നിലവാരമുള്ള ഫാക്കൽറ്റിയുമായും ഗവേഷകരുമായും അടുത്ത് പ്രവർത്തിക്കാൻ അവർക്ക് അവസരം നൽകുന്നതിനും ഞങ്ങൾ ആഗ്രഹിക്കുന്നു" എന്ന് എംബിസെഡ്‌യുഎഐയുടെ പ്രൊവോസ്റ്റ് പ്രൊഫസർ തിമോത്തി ബാൾഡ്വിൻ പറഞ്ഞു.
ആദ്യ പതിപ്പ് മുതൽ, ഹാർവാർഡ് യൂണിവേഴ്സിറ്റി, യേൽ യൂണിവേഴ്സിറ്റി, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് പഡോവ, ഐഐടി മദ്രാസ്, പോണ്ടിഫിയ യൂണിവേഴ്സിറ്റി കാറ്റോലിക്ക ഡി ചിലി, വിയറ്റ്നാം നാഷണൽ യൂണിവേഴ്സിറ്റി എച്ച്സിഎം സിറ്റി, ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി തുടങ്ങി വിവിധ സർവകലാശാലകളിൽ നിന്നുള്ള 79 വിദ്യാർത്ഥികൾ പ്രോഗ്രാമിൽ പങ്കെടുത്തു.
എംബിസെഡ്‌യുഎഐ ഫാക്കൽറ്റി പ്രോഗ്രാമിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത 10-ലധികം ഗവേഷണ പ്രോജക്ടുകളിൽ ഇന്റേണുകളുടെ ടീമുകൾ പ്രവർത്തിക്കും. അക്കാദമിക്ക് പുറമേ, അബുദാബി റസിഡന്റ്സ് ഓഫീസും, അബുദാബി സാംസ്കാരിക ടൂറിസം വകുപ്പും ഖസർ അൽ ഹോസ്ൻ, ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്, അബ്രഹാമിക് ഫാമിലി ഹൗസ് തുടങ്ങിയ പ്രധാന ലാൻഡ്‌മാർക്കുകളിലേക്ക് സംഘടിപ്പിക്കുന്ന യാത്രകളിലൂടെ ഇന്റേണുകൾക്ക് അബുദാബിയുടെ പൈതൃകം, ചരിത്രം, സംസ്കാരം എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയും.