അബുദാബി, 2025 ഫെബ്രുവരി 8 (WAM)--യുഎഇ സന്ദർശനത്തിനെത്തിയ ദക്ഷിണ സുഡാൻ രാഷ്‌ട്രപതി സൽവ കിർ മയാർഡിറ്റിനെ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വാഗതം ചെയ്തു. അബുദാബിയിലെ ഖസർ അൽ ഷാതിയിലാണ് കൂടിക്കാഴ്ച നടന്നത്. യുഎഇയും ദക്ഷിണ സുഡാനും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, കൃഷി, പുനരുപയോഗ ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിലെ ബന്ധം വികസിപ്പിക്കാനുള്ള അവസരങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. പരസ്പര പ്രയോജനകരമായ വിഷയങ്ങളിൽ ഇരു വിഭാഗവും അഭിപ്രായങ്ങൾ കൈമാറി.
പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ, യുഎഇ രാഷ്ട്രപതിയുടെ ഉപദേഷ്ടാവ്, ദേശീയ സുരക്ഷാ സുപ്രീം കൗൺസിലിന്റെ സെക്രട്ടറി ജനറൽ, സഹമന്ത്രി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.