യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഓൺ അറൈവൽ സൗകര്യം വിപുലീകരിച്ചു

അബുദാബി, 2025 ഫെബ്രുവരി 15 (WAM) -- യുഎഇ 2025 ഫെബ്രുവരി 13 മുതൽ ആറ് പുതിയ രാജ്യങ്ങളിൽ നിന്നുള്ള സാധുവായ വിസ, റസിഡൻസ് പെർമിറ്റ് അല്ലെങ്കിൽ ഗ്രീൻ കാർഡുകൾ ഉള്ളവരെ ഉൾപ്പെടുത്തുന്നതിനായി ഇന്ത്യൻ പൗരന്മാർക്കുള്ള വിസ-ഓൺ-അറൈവൽ പ്രോഗ്രാം വിപുലീകരിച്ചു. പുതിയ രാജ്യങ്ങളിൽ സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നിവ ഉൾപ്പെടുന്നു. ടൂറിസം പ്രോത്സാഹിപ്പിക്കുക, മികച്ച പ്രതിഭകൾ, വിദഗ്ധ തൊഴിലാളികൾ, സംരംഭകർ എന്നിവരെ ആകർഷിക്കുക, ആഗോള ഹബ്ബ് എന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉറപ്പിക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ബാധകമായ ചട്ടങ്ങൾക്കനുസൃതമായി ആറ് മാസത്തെ പാസ്‌പോർട്ട് സാധുതയും നിർദ്ദിഷ്ട ഫീസും വിസ ലഭിക്കുന്നത്തിന് ആവശ്യമാണ്.