അബുദാബി, മാർച്ച് 4, 2025 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫൈസൽ സയീദ് അൽ മെഹേരിയെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസിന്റെ ഡയറക്ടർ ജനറലായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു. മാനവ വിഭവശേഷി, പ്രതിഭ വികസനം, ദേശീയ തൊഴിൽ ശക്തി ശാക്തീകരണം എന്നിവയിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് മെഹേരി.
ഷാർജയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫൈസൽ സയീദ് അൽ മെഹൈരി എഞ്ചിനീയറിംഗ് സിസ്റ്റങ്ങളിൽ ബിരുദാനന്തര ബിരുദവും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബാച്ചിലേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്.