സിബിയുഎഇ എഫ്എക്സ് ഗ്ലോബൽ കോഡ് പ്രതിബദ്ധതാ പ്രസ്താവനയിൽ ഒപ്പുവച്ചു

ദുബായ്, 2025 മാർച്ച് 5 (WAM) -- യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) എഫ്എക്സ് ഗ്ലോബൽ കോഡിനോടുള്ള പ്രതിബദ്ധതാ പ്രസ്താവനയിൽ ഒപ്പുവച്ചു. അറബ് ലോകത്ത് ഈ കോഡ് സ്വീകരിക്കുന്ന ആദ്യത്തെ കേന്ദ്ര ബാങ്കായി സിബിയുഎഇ മാറി.

വിദേശ വിനിമയ വിപണിയിൽ സമഗ്രത, സുതാര്യത, നീതി എന്നിവ വർദ്ധിപ്പിക്കുക, ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് സംഭാവന നൽകുക എന്നിവയാണ് ഈ കോഡിന്റെ ലക്ഷ്യം. ഗവർണർ ഖാലിദ് മുഹമ്മദ് ബാലാമയുടെ നേതൃത്വത്തിൽ സിബിയുഎഇ, വിപണി പങ്കാളികൾക്കിടയിൽ ധാർമ്മിക രീതികളും പ്രൊഫഷണൽ മാനദണ്ഡങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. വിദേശ വിനിമയ വിപണിയിൽ ഉയർന്ന നിലവാരം നിലനിർത്തുന്നതിന് ബാങ്ക് പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി അടുത്ത് പ്രവർത്തിക്കുന്നത് തുടരും. ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങൾ കോഡിന് അനുസൃതമായി അവരുടെ രീതികൾ അവലോകനം ചെയ്യാൻ സിബിയുഎഇ അഭയർത്ഥിച്ചു.