'ബേബി ഫ്രണ്ട്ലി' ആശുപത്രിയായി ലതീഫ, ലോകാരോഗ്യസംഘടനയുടെയും യുണിസെഫിന്റെയും അംഗീകാരം

അബുദാബി, 2025 മാർച്ച് 20 (WAM) --ദുബായ് ഹെൽത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലതീഫ ആശുപത്രിക്ക് ലോകാരോഗ്യ സംഘടനയുടെയും (ഡബ്ലൂഎച്ച്ഒ), യുഎൻ ചിൽഡ്രൻസ് ഫണ്ടിന്റെയും (യുണിസെഫ്) ‘ബേബി ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇൻഷിയേറ്റീവ്’ അംഗീകാരം ലഭിച്ചു.

സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ പ്രസവ സേവനങ്ങൾ, മുലയൂട്ടൽ സൗഹൃദ അന്തരീക്ഷം, ബോധവൽക്കരണ പരിപാടികളിലൂടെയും പ്രത്യേക ആരോഗ്യ സേവനങ്ങളിലൂടെയും മാതൃ-ശിശു ആരോഗ്യത്തെ പിന്തുണയ്ക്കൽ തുടങ്ങി അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന സേവനങ്ങളാണ് ഈ അംഗീകാരം ആശുപത്രിക്ക് നേടിക്കൊടുത്തത്.

"ബേബി-ഫ്രണ്ട്‌ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവിന് കീഴിലുള്ള ലത്തീഫ ഹോസ്പിറ്റലിന്റെ അംഗീകാരം ദുബായ് ഹെൽത്തിൽ, പ്രത്യേകിച്ച് അമ്മമാർക്കും നവജാത ശിശുക്കൾക്കും നൽകുന്ന പരിചരണത്തിന്റെ നിലവാരത്തിന്റെ തെളിവാണ്. മികച്ച രീതികൾ നടപ്പിലാക്കുന്നതിലൂടെ, അമ്മമാർക്ക് സുഖകരവും സുരക്ഷിതവുമായ ഒരു അനുഭവവും ക്ഷേമം വർദ്ധിപ്പിക്കുകയും സമൂഹാരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പിന്തുണയുള്ള കുടുംബ അന്തരീക്ഷവും ഞങ്ങൾ ഉറപ്പാക്കുന്നു" എന്ന് ദുബായ് ഹെൽത്തിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മുന തഹ്‌ലക് അഭിപ്രായപ്പെട്ടു.

ലോകാരോഗ്യ സംഘടനയുടെയും യുണിസെഫിന്റെയും അംഗീകാരമുള്ള ലത്തീഫ ഹോസ്പിറ്റൽ, അമ്മമാർക്കും നവജാത ശിശുക്കൾക്കും സമഗ്രമായ ആരോഗ്യ സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് പ്രസവപൂർവ പരിചരണം, മാനസിക പിന്തുണ, പോഷകാഹാര മാർഗ്ഗനിർദ്ദേശം എന്നിവ നൽകുന്നു. ആശുപത്രിയിലെ സുസജ്ജമായ പ്രസവ യൂണിറ്റുകൾ സുരക്ഷിതമായ പ്രസവാനുഭവം ഉറപ്പാക്കുന്നു. കൂടാതെ, ആശുപത്രി വിദ്യാഭ്യാസ വർക്ക്ഷോപ്പുകളിലൂടെയും മുലയൂട്ടൽ പരിപാടികളിലൂടെയും അമ്മമാരെ പിന്തുണയ്ക്കുകയും ചെയ്യുന്നു.