ഷാർജ, 24 മാർച്ച് 2025 (WAM) -- ഷാർജ കിരീടവകാശിയും ഉപഭരണാധികാരിയും ഷാർജ പൊലീസ് അക്കാദമി ബോർഡ് ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ പൊലീസ് അക്കാദമി ബോർഡിന്റെ യോഗം തിങ്കളാഴ്ച വൈകിട്ട് നടന്നു. യൂണിവേഴ്‌സിറ്റി സിറ്റിയിലെ അക്കാദമി ആസ്ഥാനത്ത് നടന്ന യോഗത്തിൽ ബോർഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
യോഗത്തിന്റെ തുടക്കത്തിൽ ശൈഖ് സുൽത്താൻ ബോർഡ് അംഗങ്ങളെ സ്വാഗതം ചെയ്തു. അക്കാദമിയുടെ നിരന്തരമായ വികസനത്തിന്റെ ആവശ്യകത അദ്ദേഹം മുന്നോട്ടുവച്ചു. മികച്ച നിലവാരമുള്ള പരിശീലന പരിപാടികൾ തയ്യാറാക്കി പൊലീസുകാരെ വികസിപ്പിക്കാനുള്ള ആവശ്യകതയും അദ്ദേഹം അടിവരയിട്ടു.
യോഗത്തിൽ അക്കാദമിയിലെ വിദ്യാഭ്യാസ നിലവാരവും പരിശീലന ഘടനയും മെച്ചപ്പെടുത്താൻ വേണ്ടുന്ന കാര്യങ്ങൾ ചർച്ച ചെയ്‌തു. പരിശീലന പരിപാടികളും അദ്ധ്യാപന വിഭാഗവും കൂടുതൽ ഫലപ്രദമാക്കാൻ പുതിയ പദ്ധതികളും നിർദ്ദേശങ്ങളും അവതരിപ്പിക്കപ്പെട്ടു.
പ്രാദേശിക, അന്താരാഷ്ട്ര വിദഗ്‌ധ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന വിവിധ പരിശീലന പരിപാടികളും യോഗത്തിൽ അവലോകനം ചെയ്‌തു. അറിവ് കൈമാറ്റവും പൊലീസുകാരുടെ ശേഷികളുടെയും പരിജ്ഞാനത്തിന്റെയും വർദ്ധനവുമാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.
ബിരുദ, പിജി പ്രവേശന പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനെ കുറിച്ചും ബോർഡ് ചർച്ച ചെയ്തു. ടെക്‌നോളജിയിൽ നടക്കുന്ന പുരോഗതികൾക്ക് അനുസൃതമായി പ്രവേശന സംവിധാനങ്ങൾ പുതുക്കാൻ സാധ്യതകൾ യോഗം വിലയിരുത്തി.
ദേശീയ പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും പൊലിസ് വിദ്യാഭ്യാസ മേഖലയിലെ പ്രധാന പങ്ക് വഹിക്കുന്നവരാക്കുന്നതിനുമുള്ള പദ്ധതികളും യോഗത്തിൽ മുന്നോട്ടുവച്ചു. അക്കാദമിയിലെ വിദ്യാഭ്യാസ നിലവാരം വർദ്ധിപ്പിക്കാനുള്ള നീണ്ടകാല പദ്ധതികളും വികസന പ്രവർത്തനങ്ങളും യോഗം അവലോകനം ചെയ്‌തു.
മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമർ (ഷാർജ പൊലീസ് കമാൻഡർ-ഇൻ-ചീഫ് & ബോർഡ് വൈസ് ചെയർമാൻ), ബ്രിഗേഡിയർ ജനറൽ അബ്ദുല്ല ഇബ്രാഹിം ബിൻ നസ്സാർ, ബ്രിഗേഡിയർ ജനറൽ ഗാനിം ഖമീസ് അൽ ഹൂലി, സാലിം ഒബൈദ് അൽ ഹസ്സൻ അൽ ശംസി, സുൽത്താൻ അലി ബിൻ ബത്തി അൽ മെഹൈരി, സുൽത്താൻ മുഹമ്മദ് ഒബൈദ് അൽ ഹജ്രി, ബ്രിഗേഡിയർ ജനറൽ ഡോ. മുഹമ്മദ് ഖമീസ് അൽ ഉത്മാനി (അക്കാദമി ഡയറക്ടർ ജനറൽ), കോളണൽ മുഹമ്മദ് ഹമദ് അൽ സുവൈദി (ബോർഡ് സെക്രട്ടറി) എന്നിവരും യോഗത്തിൽ പങ്കെടുത്തു.