അബുദാബി, 2025 മെയ് 18 (WAM) --സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് വസ്തുക്കൾ കടത്താനുള്ള ശ്രമം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്സ് പരാജയപ്പെടുത്തി.
കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് തെക്കേ അമേരിക്കൻ യാത്രക്കാരനിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. യാത്രക്കാരന്റെ കുടലിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 5 ദശലക്ഷം ദിർഹം വിലമതിക്കുന്ന 89 കൊക്കെയ്ൻ കാപ്സ്യൂളുകളാണ് അധികൃതർ പിടിച്ചെടുത്തത്.
സമൂഹ സുരക്ഷ ഉറപ്പാക്കാനും മയക്കുമരുന്ന് അധിനിവേശം തടയാനും ലക്ഷ്യമിട്ടുള്ള ദേശീയ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായാണ് കർശന പരിശോധനകൾ നടപ്പാക്കിയത്.മയക്കുമരുന്നുകളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള പരിശോധനാ സംവിധാനം വികസിപ്പിക്കുന്നതിൽ ഇൻസ്പെക്ടർമാരുടെ കാര്യക്ഷമതയെയും പ്രതിബദ്ധതയെയും അതോറിറ്റി പ്രശംസിച്ചു.