ദുബായ്, 2025 മെയ് 26 (WAM) --ഷബാബ് അൽ അഹ്ലി ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള ഷബാബ് അൽ അഹ്‌ലി ക്ലബ്, 2024–2025 സീസണിലെ അഡ്നോക് പ്രോ ലീഗിന്റെ ചാമ്പ്യന്മാരായി. ക്ലബ്ബിന്റെ ചരിത്രത്തിലെ ഒമ്പതാമത്തെ കിരീടമാണിത്.
ക്ലബ്ബിന്റെ ബോർഡ് അംഗങ്ങളെയും പരിശീലകരെയും കളിക്കാരെയും സീസണിലുടനീളമുള്ള അവരുടെ ശ്രദ്ധേയമായ പ്രകടനത്തിന് ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. അഡ്നോക് പ്രോ ലീഗിന് പുറമേ, പതിനൊന്നാം തവണയും യുഎഇ പ്രസിഡൻ്റ്സ് കപ്പ്, യുഎഇ സൂപ്പർ കപ്പ്, യുഎഇ-ഖത്തർ ചലഞ്ച് ഷീൽഡ് എന്നിവയും ക്ലബ് നേടി.
തങ്ങളുടെ പ്രകടനങ്ങളെ നിരന്തരം പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രകടനങ്ങളെക്കുറിച്ചുള്ള നല്ല വിലയിരുത്തലിനും ശൈഖ് മുഹമ്മദിന് ടീം അംഗങ്ങൾ നന്ദി പറഞ്ഞു.