യുഎഇ രാഷ്‌ട്രപതി ഉമ്മുൽ ഖൈവൈൻ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി, 3 ജൂൺ, 2025 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉമ്മുൽ ഖൈവൈൻ കിരീടാവകാശി റാഷിദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുമായി ഖസർ അൽ ബഹറിൽ കൂടിക്കാഴ്ച നടത്തി.ദേശീയ കാര്യങ്ങളും യുഎഇയുടെ വികസനത്തെ പിന്തുണയ്ക്കുന്ന കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, ഉമ്മുൽ ഖൈവൈൻ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ റാഷിദ് അൽ മുഅല്ല തുടങ്ങി വിവിധ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.