യുഎഇ സന്ദർശനത്തിന് അബുദാബിയിൽ എത്തിയ ഈജിപ്ത് രാഷ്ട്രപതിയെ ശൈഖ് മുഹമ്മദ് സ്വീകരിച്ചു

അബുദാബി, 2025 ജൂൺ 4 (WAM) -- ഈജിപ്ത് രാഷ്‌ട്രപതി അബ്ദുൽ ഫത്താഹ് എൽ-സിസി യുഎഇയിലേക്കുള്ള സഹോദര സന്ദർശനത്തിനായി അബുദാബിയിലെത്തി. യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ സ്വീകരിച്ചു.

പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്‌സിന്റെ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ രാഷ്‌ട്രപതിയുടെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൺ അൽ നഹ്യാൻ, പ്രസിഡന്റിന്റെ സ്ട്രാറ്റജിക് അഫയേഴ്‌സ് ഓഫീസ് ചെയർമാനും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഡോ. അഹമ്മദ് മുബാറക് അൽ മസ്രൂയി എന്നിവരും സന്നിഹിതരായിരുന്നു.