അബുദാബി, 2025 ജൂലൈ 29 (WAM) -- ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ജനറൽ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള ഫെഡറൽ ഉത്തരവ് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പുറപ്പെടുവിച്ചു.
ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും പുറപ്പെടുവിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരികയും ചെയ്യും.