മുഹമ്മദ് ബിൻ റാഷിദ് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു

ദുബായ്, 2024 ജനുവരി 14,(WAM)--വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സുൽത്താൻ ബിൻ അലി ബിൻ സുൽത്താൻ അൽ സബൂസി തൻ്റെ മകൻ അലിയും സാലിഹ് ബിൻ അംഹി ബിൻ ഹുമൈദ് അൽ മൻസൂരിയുടെ മകളുമായുള്ള വിവാഹത്തോടനുബന്ധിച്ച് ദുബായിൽ നടത്തിയ വിരുന്നിൽ പങ്കെടുത്തു.


ഹിസ് ഹൈനസ് ശൈഖ് മുഹമ്മദിനൊപ്പം എച്ച്.എച്ച്. ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായിലെ ആദ്യ ഡെപ്യൂട്ടി ഭരണാധികാരി, ഉപപ്രധാനമന്ത്രി, ധനകാര്യ മന്ത്രി; എച്ച്.എച്ച്. ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി; ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അനുഗമിച്ചു.


എച്ച്.എച്ച് ശൈഖ് മുഹമ്മദ് നവദമ്പതികൾക്ക് സന്തോഷവും ഐശ്വര്യവും നിറഞ്ഞ ജീവിതം ആശംസിച്ചു.


റിസപ്ഷനിൽ ഷെയ്ഖുമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.




WAM/ശ്രീജിത്ത് കളരിക്കൽ

WAM/Malayalam