ദാവോസ്, 2024 ജനുവരി 18, (WAM) -- ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് ലോകത്തോട് തുറന്ന സാമ്പത്തിക സമീപനം വർധിപ്പിക്കുന്നതിനും പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും തന്ത്രപരമായ വിപണികളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ക്രിയാത്മക സമീപനമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്വീകരിച്ചിരിക്കുന്നതെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി സ്ഥിരീകരിച്ചു.
സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ (ഡബ്ല്യുഇഎഫ്) നടന്ന “ബ്രിക്സ് ഇൻ എക്സ്പാൻഷൻ” സെഷനിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. സെഷനിൽ ഇന്ത്യൻ വനിതാ ശിശു വികസന മന്ത്രി സ്മൃതി സുബിൻ ഇറാനി, ദക്ഷിണാഫ്രിക്കൻ ധനകാര്യ മന്ത്രി ഇനോക്ക് ഗോഡോംഗ്വാന, ട്രീന സോളാർ കമ്പനി ലിമിറ്റഡ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗാവോ ജിഫാൻ എന്നിവരു പങ്കെടുത്തു.
"സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക, നിക്ഷേപ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുന്നതിനുമായി ചൈനയും റഷ്യയും പോലുള്ള ബ്രിക്‌സ് അംഗരാജ്യങ്ങളും ഉൾപ്പെടെ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 18 രാജ്യങ്ങളുമായി പ്രാദേശിക, ആഗോള തലങ്ങളിൽ 18-ലധികം സംയുക്ത സാമ്പത്തിക സമിതികളിൽ യുഎഇ പങ്കെടുത്തിട്ടുണ്ട്." ബിൻ തൂഖ് പറഞ്ഞു.
"ബ്രിക്സിൽ ചേരുന്നത് ആഗോളതലത്തിൽ കയറ്റുമതിക്കാർക്കും നിർമ്മാതാക്കൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര വ്യാപാരം ത്വരിതപ്പെടുത്താനും വിപണി പ്രവേശനം ഉറപ്പ് വരുത്താനും ആഗോള മൂല്യ ശൃംഖലകളിലേക്ക് കമ്പനികളുടെ സംയോജനം സുഗമമാക്കാനും നിക്ഷേപ പ്രവാഹം വർദ്ധിപ്പിക്കാനും ഞങ്ങൾ ശ്രമിക്കുന്നു." യുഎഇ സാമ്പത്തിക മന്ത്രി പറഞ്ഞു.
“ബ്രിക്സിൽ ചേരുന്നത് അതിന്റെ ദേശീയ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ വൈവിധ്യവത്കരിക്കാനും പ്രാദേശിക, ആഗോള തലങ്ങളിൽ അതിന്റെ മത്സരശേഷി വർദ്ധിപ്പിക്കാനുമുള്ള യുഎഇയുടെ പദ്ധതികളെ പിന്തുണയ്ക്കും. യുഎഇയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ പ്രവാഹം വർദ്ധിപ്പിക്കുന്നതിനൊപ്പം എണ്ണ ഇതര ദേശീയ കയറ്റുമതി വർദ്ധിപ്പിക്കാനും വിവിധ സാമ്പത്തിക മേഖലകളിൽ പുതിയ പങ്കാളിത്തം വികസിപ്പിക്കാനും ഈ നടപടി സഹായിക്കും." ബിൻ തൂഖ് പറഞ്ഞു.
ഗതാഗതം, സാമ്പത്തിക സേവനങ്ങൾ, സാങ്കേതികവിദ്യ, ശുദ്ധമായ ഊർജം തുടങ്ങിയ മേഖലകളിലെ വിദേശ നിക്ഷേപത്തിന്റെ പ്രധാന സ്രോതസ്സാണ് ബ്രിക്സ് രാജ്യങ്ങൾ പ്രതിനിധീകരിക്കുന്നത്.
ഇതാകട്ടെ, കൂടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നു, അംഗരാജ്യങ്ങൾക്കിടയിൽ പരസ്പര നിക്ഷേപം വർധിപ്പിക്കുന്നു, ഒപ്പം തന്ത്രപ്രധാനമായ സ്ഥാനവും ബിസിനസ് സൗഹൃദ അന്തരീക്ഷവും കാരണം ഒരേസമയം ബ്രിക്സ് രാജ്യങ്ങൾക്ക് യുഎഇ ഒന്നിലധികം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ബ്രിക്‌സ് ഗ്രൂപ്പിന് വലിയ സാമ്പത്തിക പ്രാധാന്യമുണ്ടെന്നും അതിന്റെ വിപുലീകരണത്തിന്റെ വെളിച്ചത്തിൽ, ലോക ജനസംഖ്യയുടെ 46 ശതമാനവും ആഗോള കയറ്റുമതിയുടെ 25 ശതമാനവും ഗ്രൂപ്പിൽ ഉൾപ്പെടുമെന്നും ബിൻ തൂഖ് ഊന്നിപ്പറഞ്ഞു.
രാജ്യം സ്വീകരിച്ച നൂതന സംരംഭങ്ങളുടെയും നയങ്ങളുടെയും തന്ത്രങ്ങളുടെയും പിന്തുണയാൽ, യുഎഇയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെന്ന് ബിൻ തൂഖ് പറഞ്ഞു.
2022-ൽ യുഎഇ ജിപിഡി 7.9 ശതമാനവും എണ്ണ ഇതര ജിഡിപി 5.9 ശതമാനവും 2023-ന്റെ ആദ്യ പകുതിയിൽ വർധിച്ചു, ഇത് കൂടാതെ, 2022-ൽ യുഎഇ ഏറ്റവും ഉയർന്ന എഫ്ഡിഐ ഒഴുക്കിന് സാക്ഷ്യം വഹിച്ചു, മൊത്തം 84 ബില്യൺ യുഎഇ ദിർഹം (23 ബില്യൺ യുഎസ് ഡോളർ).
ആഗോളതലത്തിൽ സുസ്ഥിര സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ യുഎഇയുടെ നിർണായക പങ്ക് ബിൻ തൂഖ് സ്ഥിരീകരിച്ചു.
ലോകമെമ്പാടുമുള്ള 400-ലധികം നഗരങ്ങളുമായി നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ രാജ്യം ബന്ധിപ്പിച്ചിരിക്കുന്നു, കൂടാതെ ആഗോളതലത്തിൽ 88 തുറമുഖങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഏറ്റവും വലിയ ഷിപ്പിംഗ് ലൈനുകളും ഇതിന് സ്വന്തമാണ്.
യുഎഇയിലെ ബിസിനസ് അന്തരീക്ഷം ബിസിനസുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും അനുയോജ്യമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നു.
വേൾഡ് ഇക്കണോമിക് ഫോറം 2024 യുഎഇ സ്വകാര്യമേഖലയുടെ ശക്തമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. യുഎഇയിലെ പ്രമുഖ കമ്പനികളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഡബ്ല്യുഇഎഫിലെ യുഎഇ പ്രതിനിധി സംഘത്തിന്റെ 80 ശതമാനത്തെ പ്രതിനിധീകരിച്ചു.