എഡിഎക്‌സ് ചാമ്പ്യൻഷിപ്പിൽ ജേതാവാകുന്ന ആദ്യ എമിറാറ്റി എന്ന ചരിത്ര നേട്ടം സ്വന്തമാക്കി മുഹമ്മദ് അൽ സുവൈദി

അബുദാബി, 2024 ജനുവരി 19, (WAM) -- സായിദ് സ്‌പോർട്‌സ് സിറ്റിയുടെ മുബദല അരീനയിൽ നടന്ന അബുദാബി എക്‌സ്ട്രീം ചാമ്പ്യൻഷിപ്പിന്റെ (എഡിഎക്‌സ്‌സി) രണ്ടാം പതിപ്പിനുള്ള പ്രാഥമിക കാർഡിന്‍റെ ലൈറ്റ്‌വെയ്‌റ്റ് വിഭാഗത്തിൽ എമിറാറ്റി ജിയു-ജിറ്റ്‌സു താരം മുഹമ്മദ് അൽ സുവൈദി ദക്ഷിണ കൊറിയൻ എതിരാളിയെ തോൽപ്പിച്ച് വിജയം കൈവരിച്ചു.

അചഞ്ചലമായ നിശ്ചയദാർഢ്യത്തോടും സമർത്ഥമായ നിയന്ത്രണത്തോടും കൂടി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ച മുഹമ്മദ് അൽ സുവൈദി എഡിഎക്‌സ്‌സിൽ വിജയിക്കുന്ന ആദ്യത്തെ എമിറാറ്റി എന്ന ചരിത്ര നേട്ടം സ്വന്തമാക്കി.

അബുദാബി എക്‌സ്ട്രീം ചാമ്പ്യൻഷിപ്പിൽ ജേതാവാകുന്ന ആദ്യ എമിറാറ്റി എന്ന നിലയിൽ ഈ വിജയം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്‍റെ ചരിത്ര നേട്ടമായി അടയാളപ്പെടുത്തുന്നു.