സ്ത്രീകൾ നേതൃത്വം നൽകുന്ന വികസനത്തിനായി ആഗോള സംഖ്യത്തിന് രൂപം നൽകി ഇന്ത്യ

ന്യൂഡെൽഹി, 2024 ജനുവരി 20, (WAM) -- "ആഗോള നന്മ, ലിംഗത്വ സമത്വം, സമത്വം” എന്നിവയ്ക്കായുള്ള ആഗോള സഖ്യം രൂപീകരിക്കുന്നതിന് രാജ്യം നേതൃത്വം നൽകുന്നതായി ഇന്ത്യ പ്രഖ്യാപിച്ചു.

"സെപ്റ്റംബറിൽ നടന്ന ഗ്രൂപ്പ് ഓഫ് ട്വന്‍റി (ജി 20) യോഗത്തിന്‍റെ സമാപന പ്രഖ്യാപനത്തിൽ നിന്നും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധതയിൽ നിന്നുമാണ് ഈ സംരംഭത്തിന്റെ ആശയം ഉയർന്നുവന്നത്," ഈ ആഗോള സഖ്യത്തിന്റെ നോഡൽ മന്ത്രാലയമായ ഇന്ത്യയുടെ വനിതാ-ശിശു വികസന മന്ത്രാലയം പറഞ്ഞു,

സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ (ഡബ്ല്യുഇഎഫ്) വാർഷിക യോഗത്തിലാണ് ഈ ആഗോള സംഖ്യം പ്രഖ്യാപിച്ചത്.

സ്ത്രീകളുടെ ആരോഗ്യം, വിദ്യാഭ്യാസം, സംരംഭം എന്നീ മേഖലകളിൽ ആഗോളതലത്തിൽ മികച്ച രീതികൾ, അറിവ് പങ്കിടൽ, നിക്ഷേപം എന്നിവ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ പുതിയ സഖ്യത്തിന്റെ പ്രാഥമിക ലക്ഷ്യം,” മന്ത്രാലയം പുറത്തിറക്കിയ പ്രഖ്യാപനത്തിൽ പറഞ്ഞു.

“അലയൻസ് അതിന്റെ എൻഗേജ്‌മെന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളുടെയും ബിസിനസ്സ് 20, വിമൻ 20, ജി 20 എംപവർ എന്നിവയ്ക്ക് കീഴിലുള്ള ജി20 ചട്ടക്കൂടിന് കീഴിലുള്ള സംരംഭങ്ങളുടെയും തുടർച്ചയായി വലിയ ആഗോള സമൂഹത്തിന്റെ പ്രയോജനത്തിനായി ജി 20-യുടെ പ്രതിബദ്ധത മുന്നോട്ട് കൊണ്ടുപോകും.” പ്രഖ്യാപനം വിശദമാക്കി.

സംരംഭത്തിന്‍റെ പ്രഖ്യാപനത്തിന് മുന്നോടിയായി, ഇ വർഷത്തെ ഡബ്ല്യുഇഎഫിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്ന ഇന്ത്യയുടെ വനിതാ-ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി സുബിൻ ഇറാനി, ബഹ്‌റൈനിലെ സുസ്ഥിര വികസന മന്ത്രി നൂർ ബിൻത് അലി അൽഖുലൈഫും ഡബ്ല്യുഇഎഫിൽ പങ്കെടുക്കുന്ന മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

പ്രധാന ആഗോള കമ്പനികളായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനിൽ നിന്നും അതിന്റെ "നെറ്റ്‌വർക്ക് പാർട്ണർ" ആയ ഡബ്ല്യുഇഎഫിൽ നിന്നും സഖ്യത്തിന് പിന്തുണ ലഭിച്ചു. ഇന്ത്യൻ ഗവൺമെന്റിന്റെ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ഏജൻസിയായ ഇൻവെസ്റ്റ് ഇന്ത്യ ആയിരിക്കും സഖ്യത്തിന്‍റെ "ഇൻസ്റ്റിറ്റ്യൂഷണൽ പാർട്ണർ".