അബുദാബി, 24 ജനുവരി, 2024 (WAM) -- അബുദാബി ഭരണാധികാരി എന്ന നിലയിൽ, യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി ഹെറിറ്റേജ് അതോറിറ്റി സ്ഥാപിക്കുന്ന നിയമം പുറപ്പെടുവിച്ചു.
എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ്ബിനേയും, അബുദാബി സാംസ്കാരിക പരിപാടികൾക്കും പൈതൃക ഉത്സവ കമ്മിറ്റിയേയും അബുദാബി ഹെറിറ്റേജ് അതോറിറ്റി പുനസ്‌ഥാപിക്കും.
എമിറാത്തി പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നത് ഉൾപ്പെടുന്നു; സമൂഹത്തിനുള്ളിൽ പരമ്പരാഗതവും ദേശീയവുമായ സ്വത്വ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക; പൈതൃക സമ്പ്രദായങ്ങൾ രേഖപ്പെടുത്തുക; സാംസ്കാരിക പൈതൃകത്തിനായുള്ള അബുദാബിയുടെ തന്ത്രത്തിന് അനുസൃതമായി, സാഹിത്യത്തെയും പാരമ്പര്യങ്ങളെയും കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തുക എന്നിവയാണ് അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ പ്രധാന ഉത്തരവാദിത്തം.
കൂടാതെ, അതോറിറ്റി നബാതി, ക്ലാസിക്കൽ അറബിക് കവിതാ സംരംഭങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ഡോക്യുമെന്റ് ചെയ്യുകയും, എമിറേറ്റിന്റെ വാമൊഴി ചരിത്രത്തെയും, പ്രാദേശിക സംസാര ഭാഷകളെയും കേന്ദ്രീകരിച്ചുള്ള ചരിത്ര പഠനങ്ങളും പ്രസിദ്ധീകരണങ്ങളും അവലോകനം ചെയ്യുകയും ചെയ്യും.
യുഎഇയുടെ പാരമ്പര്യങ്ങളെയും പൈതൃകത്തെയും കുറിച്ച് അവബോധം വളർത്തുക, ദേശീയ സ്വത്വവും പരമ്പരാഗത മൂല്യങ്ങളും ഉയർത്തിക്കാട്ടുക, സമുദായ ഐക്യം വർദ്ധിപ്പിക്കുക എന്നിവയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
ബന്ധപ്പെട്ട പങ്കാളികളുമായി ഏകോപിപ്പിച്ച് എമിറേറ്റിന് അകത്തും പുറത്തുമുള്ള ഉത്സവങ്ങൾ, പ്രദർശനങ്ങൾ, പൈതൃക പരിപാടികൾ എന്നിവയും അതോറിറ്റി നിയന്ത്രിക്കുകയും സംഘടിപ്പിക്കുകയും ചെയ്യും.
WAM/അമൃത രാധാകൃഷ്ണൻ