ഷാർജ, 24 ജനുവരി 2024 (WAM) -- ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ(എസ്‌സിഐ) ജീവകാരുണ്യ സംരംഭമായ ' സ്റ്റുഡന്റ് സപ്പോർട്ട്' വഴി 1,894 വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷത്തെ ട്യൂഷൻ ഫീസായ
13.2 ദശലക്ഷം ദിർഹം നൽകി സഹായിച്ചു.
ഇതു കൂടാതെ വിദ്യാഭ്യാസ സംരംഭങ്ങൾക്കായി വിദേശ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി എസ്‌സിഐ 6.9 ദശലക്ഷം ദിർഹം സമർപ്പിക്കുകയും ചെയ്തു.
സ്റ്റുഡന്റ് സപ്പോർട്ട് സംരംഭം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷനും അക്കാദമിക് ചെലവുകളും നൽകി, വിദ്യാഭ്യാസം തുടരാൻ അവരെ സഹായിക്കുകയും ചെയ്യുന്നു.
സംഭാവന നൽകിയവരോട് ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ചുകൊണ്ട്, സംരംഭം മികച്ച വിജയമാക്കുന്നതിൽ ഈ സുപ്രധാന സംഭാവനകളുടെ നിർണായക പങ്ക് അൽ മനായി ഊന്നിപ്പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്ക് ആശ്വാസം നൽകുന്നതിനും തടസ്സമില്ലാത്ത വിദ്യാഭ്യാസ പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ സഹായം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
WAM/അമൃത രാധാകൃഷ്ണൻ