ഹോങ്കോംഗ്, 25 ജനുവരി 2024 (WAM) -- മിഡിൽ ഈസ്റ്റ് മേഖലയിലെ ഹോങ്കോങ്ങിന്റെ ഒരു പ്രധാന വ്യാപാര പങ്കാളി എന്ന നിലയിൽ യുഎഇ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചതായി ഹോങ്കോംഗ് ട്രേഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എച്ച്കെടിഡിസി) ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. പാട്രിക് ലോ പറഞ്ഞു.
2020-ൽ 9.4 ബില്യൺ ഡോളർ വ്യാപാരം എന്നത്, 2022-ൽ 16.23 ബില്യണിൽ എത്തിയതായും ഈ വളർച്ച എടുത്തുകാണിച്ച് കൊണ്ട് ഹോങ്കോങ്ങിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ ഫിനാൻഷ്യൽ ഫോറത്തിൽ എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഡോ. ലോ പറഞ്ഞു.
കഴിഞ്ഞ വർഷം യുഎഇയും ഹോങ്കോങ്ങും തമ്മിലുള്ള എണ്ണ ഇതര വിദേശ വ്യാപാര മൂല്യം 2023-ലെ ആദ്യ 11 മാസങ്ങളിൽ 16.2 ബില്യൺ ഡോളറിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
വരും കാലഘട്ടത്തിൽ വിവിധ സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിൽ കൂടുതൽ വികസനം പ്രതീക്ഷിക്കുന്നതായും ഉഭയകക്ഷി ബന്ധങ്ങൾ വ്യതിരിക്തമാണെന്ന് ഡോ. ലോ പ്രസ്താവിച്ചു.
ഇത് ഇരു രാജ്യങ്ങൾക്കുമിടയിലെ ഭാവിയിലെ സഹകരണവും നിക്ഷേപ അവസരങ്ങളും പര്യവേക്ഷണം ചെയ്യുന്നതിനുള്ള കൂട്ടായ പരിശ്രമത്തെ സൂചിപ്പിക്കുന്നു, ഏഷ്യൻ ഫിനാൻഷ്യൽ ഫോറത്തിൽ യുഎഇ പ്രതിനിധികളുടെ ഗണ്യമായ സാന്നിധ്യവും അദ്ദേഹം എടുത്തുപറഞ്ഞു. യുഎഇ നിക്ഷേപകർ ഹോങ്കോങ്ങിലെ തങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോകൾ വൈവിധ്യവത്കരിക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെന്ന് ഡോ. ലോ ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള 50 ഓളം ഓഫീസുകളുള്ള ഏഷ്യയിലെ ഒരു സുപ്രധാന ബിസിനസ്സ് കേന്ദ്രമായി ഹോങ്കോംഗ് പ്രവർത്തിക്കുന്നുവെന്ന് ഡോ. ലോ വ്യക്തമാക്കി. ഇൻഫ്രാസ്ട്രക്ചർ, വിവര സാങ്കേതികവിദ്യ , ഫിനാൻഷ്യൽ ടെക്നോളജി (ഫിൻടെക്), ഹെൽത്ത് ടെക്നോളജി, ബയോ ഹെൽത്ത് എന്നിവയുൾപ്പെടെ യുഎഇയിലെ സുപ്രധാന മേഖലകളിൽ നിക്ഷേപം നടത്താൻ ഹോങ്കോംഗ് കമ്പനികൾ ഉത്സുകരാണെന്നും അദ്ദേഹം വിശദീകരിച്ചു.
WAM/അമൃത രാധാകൃഷ്ണൻ