അബുദാബി, 26 ജനുവരി, 2024 (WAM) -- തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിനും, കിഴക്കൻ ജിയാങ്‌സി പ്രവിശ്യയിലെ കെട്ടിട തീപിടിത്തത്തിനും ഇരകളായ ചൈനീസ് ജനതക്കും, രാഷ്‌ട്രപതി ഷി ജിൻപിങ്ങിനും യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചന സന്ദേശം അയച്ചു.
ദുരിതങ്ങളിൽ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ആശംസിച്ചു.
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് രാഷ്ട്രപതിക്ക് സമാനമായ സന്ദേശങ്ങൾ അയച്ചു.
WAM/അമൃത രാധാകൃഷ്ണൻ